ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ : അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്
പ്ലസ് ടു യോഗ്യതയുള്ള പിഎസ്‌സി ഉദ്യോഗാർഥികള്‍ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്.
കേരളത്തിലുടനീളം എല്ലാ ജില്ലകളിലുമായി ഒഴിവുകള്‍ ഉണ്ട്.
പ്ലസ് ടു യോഗ്യതയില്‍ വനം വകുപ്പില്‍ സ്ഥിര ജോലി നേടാനുള്ള അവസരമാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായാണ് ഒഴിവുകള്‍.
19 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികള്‍ 02.01.1995നും 01.02.2006 നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത പ്രായ ഇളവ് ലഭിക്കും.






