മലനാട് യൂണിയനിലെ 40 ശാഖകളിലും ദൈവദശകം ആലാപനം ഭക്തി സാന്ദ്രമായി നടന്നു

മലനാട് യൂണിയനിലെ 40 ശാഖകളിലും ദൈവദശകം ആലാപനം ഭക്തി സാന്ദ്രമായി നടന്നു

ചക്കുപള്ളം: ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദൈവദശകം ആലാപനം മലനാട് യൂണിയനിലെ 40 ശാഖകളിലും നടന്നു. ചക്കുപള്ളം ശാഖയിൽ നടന്ന പ്രാർഥനാസംഗമം യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, ശാഖാ പ്രസിഡന്റ് ഷാജി, സെക്രട്ടറി പി. എൻ. സജി തുടങ്ങിയവർ പങ്കെടുത്തു. വിവിധ ശാഖകളിലായി ആയിരക്കണക്കിന് പ്രവർത്തകർ പ്രാർഥനാ യജ്ഞത്തിൽ പങ്കുചേർന്നു.

Slide 1
Slide 2
Slide 3
Slide 4