ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ബസ് ജീവനക്കാരന് ദാരുണാന്ത്യം

ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ബസ് ജീവനക്കാരന് ദാരുണാന്ത്യം

അടിമാലി: സ്വകാര്യ ലോഡ്ജിന്റെ മൂന്നാം നിലയിലെ മുറിയുടെ ജനലിലൂടെ താഴേക്ക് വീണ് ടൂറിസ്റ്റ് ബസ് ജീവനക്കാരൻ സുജിത്ത് (25) മരിച്ചു. തിരുവനന്തപുരം പാറശാല നിലാമാംമൂട് ലക്ഷം വീട് കോളനി സ്വദേശിയാണ്.

കന്യാകുമാരിയിൽനിന്ന് വിദ്യാർഥികളുമായി മൂന്നാർ സന്ദർശനത്തിനെത്തിയ സംഘത്തിലെ ജീവനക്കാരനാണ് സുജിത്ത്. ഞായറാഴ്ച രാവിലെ ലോഡ്ജിന് താഴെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ജനലിലൂടെ അബദ്ധത്തിൽ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ്, ഫോറൻസിക് സംഘം പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

Slide 1
Slide 2
Slide 3
Slide 4