പനയ്ക്കപ്പാലത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
പനയ്ക്കപ്പാലം: ലയൺസ് ക്ലബ് ഓഫ് അരുവിത്തറയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്, നേത്ര പരിശോധനാ ക്യാമ്പ്, തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ്, ആയുർവേദ മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.
പനയ്ക്കപ്പാലം വൈസ്മാൻ ഹാളിൽ നടന്ന ക്യാമ്പ് പനയ്ക്കപ്പാലം റെസിഡൻസ് അസോസിയേഷൻ, വൈസ്മാൻ പനയ്ക്കപ്പാലം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്ലാശനാൽ യൂണിറ്റ്, കേരള എക്സ് സർവീസ് ലീഗ് ഈരാറ്റുപേട്ട, പാലാ മാർ സ്ലീവാ മെഡിസിറ്റി, തിരുവല്ല മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് നടത്തിയത്.
സുരേഷ് ബാബു കെ.പി.യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പാലാ എം.എൽ.എ. മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ എം.ജെ. മുഖ്യാതിഥിയായി. തലക്കപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ജില്ലാ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണം നടത്തി. വാർഡ് മെമ്പർ സുധാ രഘു ആശംസകൾ നേർന്നു.
വിവിധ സംഘടനകളുടെ ഭാരവാഹികൾ ക്യാമ്പിന് നേതൃത്വം നൽകി. മുന്നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.


