കേരള പൊലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന സംരക്ഷ–2026 പദ്ധതിയുടെ ഭാഗമായി പാലാ സബ് ഡിവിഷൻ പൊലീസും മാർ സ്ലീവാ മെഡിസിറ്റിയും സഹകരിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പാലാ: കേരള പൊലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന സംരക്ഷ–2026 പദ്ധതിയുടെ ഭാഗമായി പാലാ സബ് ഡിവിഷൻ പൊലീസും മാർ സ്ലീവാ മെഡിസിറ്റിയും സഹകരിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പാലാ സബ് ഡിവിഷനിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ക്യാമ്പിൽ രക്തം ദാനം ചെയ്തു.
മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ റവ. ഫാ. മാത്യു തെക്കേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക ചുമതലകൾക്കൊപ്പം സമൂഹത്തിന് പ്രയോജനകരമായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം മാതൃകാപരവും പ്രശംസനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, പാലാ സർക്കിൾ ഇൻസ്പെക്ടർ എം.ഡി. അഭിലാഷ്, കിടങ്ങൂർ എസ്.എച്ച്.ഒ കിഷോർ സണ്ണി എന്നിവർ സംസാരിച്ചു.


