ശബരിമല ദർശനത്തിനെത്തിയ ഇടുക്കി സ്വദേശിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ശബരിമല ദർശനത്തിനെത്തിയ ഇടുക്കി സ്വദേശിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ശബരിമല തീർത്ഥാടനത്തിനെത്തിയ ഇടുക്കി ബൈസൺവാലി സ്വദേശി സുനീഷിനെ നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഒപ്പമുണ്ടായിരുന്ന തീർത്ഥാടകർ ദർശനത്തിനായി മല കയറിയ സമയത്താണ് സംഭവം. ദർശനം കഴിഞ്ഞ് സംഘം തിരികെയെത്തിയപ്പോഴാണ് സുനീഷിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Slide 1
Slide 2
Slide 3
Slide 4

കാറിന്റെ എ.സി പ്രവർത്തിച്ചുകൊണ്ടിരുന്ന നിലയിലായിരുന്നു. വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തുടർനടപടികൾ സ്വീകരിച്ചു.

മരണകാരണം സ്ഥിരീകരിക്കുന്നതിനുള്ള തുടർനടപടികൾ പുരോഗമിക്കുകയാണ്.