നവംബർ ഒന്നുമുതൽ ഫോണിൽ വിളിക്കുന്നയാളുടെ പേരും തെളിയും; പുതിയ സംവിധാനവുമായി കേന്ദ്രം

നവംബർ ഒന്നുമുതൽ ഫോണിൽ വിളിക്കുന്നയാളുടെ പേരും തെളിയും; പുതിയ സംവിധാനവുമായി കേന്ദ്രം

ഫോണിലേക്ക് വരുന്ന കോളുകളിൽ വിളിക്കുന്നയാളുടെ പേര് സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന കോളിംഗ് നെയിം പ്രസന്റേഷൻ (CNAP) സംവിധാനം രാജ്യവ്യാപകമായി നടപ്പിലാക്കാൻ ടെലികോം വകുപ്പ്. 2026 നവംബർ ഒന്നിനകം ടെലികോം സേവനദാതാക്കൾ സംവിധാനം നടപ്പാക്കണമെന്നാണ് നിർദേശം. വ്യാജ കോളുകളും തട്ടിപ്പുകളും തിരിച്ചറിയാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം.

ഉപയോക്താവിന്റെ ഫോണിൽ സേവ് ചെയ്തിട്ടില്ലാത്ത നമ്പറിൽനിന്ന് കോൾ വരുമ്പോൾ, സിം കാർഡ് എടുക്കുന്നതിനായി നൽകിയ കെവൈസി (KYC) രേഖകളിലെ പേരായിരിക്കും സ്ക്രീനിൽ തെളിയുക. നമ്പർ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്തിട്ടുണ്ടെങ്കിൽ നേരത്തേ സേവ് ചെയ്ത പേരുതന്നെ കാണിക്കും. ഇതിനായി ഉപയോക്താക്കൾ പ്രത്യേക അപേക്ഷ നൽകേണ്ടതില്ലെന്നാണ് റിപ്പോർട്ട്.

Slide 1
Slide 2
Slide 3
Slide 4

ആദ്യഘട്ടത്തിൽ 4ജി, 5ജി നെറ്റ്‌വർക്കുകളിലാണ് സംവിധാനം നടപ്പാക്കുക. 2ജി, 3ജി നെറ്റ്‌വർക്കുകളിലും ലാൻഡ്‌ലൈൻ കണക്ഷനുകളിലും പിന്നീട് സംവിധാനം കൊണ്ടുവരുന്ന കാര്യം പരിഗണിക്കും. ബിസിനസ് ആവശ്യങ്ങൾക്കായി ബൾക്ക് കണക്ഷനുകൾ എടുത്തിട്ടുള്ളവർക്ക് ആവശ്യമായ രേഖകൾ പരിശോധിച്ച് ഔദ്യോഗിക സ്ഥാപനത്തിന്റെ പേര് പ്രദർശിപ്പിക്കാനും അവസരമുണ്ടാകും.

വിദേശത്തുനിന്നുള്ള കോളുകൾക്ക് വിളിക്കുന്നയാളുടെ പേര് കാണിക്കുന്നതിന് പകരം 'International Call' എന്ന അറിയിപ്പ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. കോളിംഗ് ലൈൻ ഐഡന്റിഫിക്കേഷൻ റെസ്ട്രിക്ഷൻ (CLIR) സൗകര്യം ഉപയോഗിക്കുന്നവരുടെ പേരുകൾ പ്രദർശിപ്പിക്കുന്നതിലും പ്രത്യേക വ്യവസ്ഥകളുണ്ടാകും. തെറ്റായ പേര് കാണിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ടെലികോം കമ്പനികൾ പ്രത്യേക സംവിധാനവും ഒരുക്കണം.

ഉപയോക്താക്കൾക്ക് വിളിക്കുന്നയാളുടെ തിരിച്ചറിയൽ കൂടുതൽ എളുപ്പമാക്കുകയും അനാവശ്യ കോളുകളും തട്ടിപ്പുകളും തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുന്നതാണ് CNAP സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4