മേരി മൗണ്ട് പബ്ലിക് സ്കൂൾ മൗണ്ടീസ്റ്റ 2026 : പാലാ ചവറ പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
കട്ടച്ചിറ: മേരി മൗണ്ട് പബ്ലിക് സ്കൂൾ സംഘടിപ്പിച്ച കൊമേഴ്സ് ആൻഡ് ഐ.ടി. ഫെസ്റ്റായ മൗണ്ടീസ്റ്റ 2026-ൽ പാലാ ചവറ പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാർ ഫസ്റ്റ് റണ്ണറപ്പായി.
സ്കൂൾ മാനേജർ റവ. മദർ മോളി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ദീപിക ചിൽഡ്രൻസ് ലീഗ് ഡയറക്ടർ റവ. ഫാ. റോയി കണ്ണൻചിറ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ ലിസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ഫെസ്റ്റ് കോ-ഓർഡിനേറ്ററും മേരി മൗണ്ട് സ്കൂളിലെ അധ്യാപകനുമായ സത്യൻ കെ.എം. ആശംസകൾ നേർന്നു.
കൊമേഴ്സ്, ഇൻഫർമേഷൻ ടെക്നോളജി മേഖലകളിൽ വിദ്യാർഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുക, നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുക, മത്സരബോധത്തോടൊപ്പം സഹകരണ മനോഭാവം വളർത്തുക എന്നിവയായിരുന്നു ഫെസ്റ്റിന്റെ ലക്ഷ്യങ്ങൾ. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അറിവും അനുഭവസമ്പത്തും നേടുന്നതിനും ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും ഫെസ്റ്റ് അവസരമൊരുക്കി.


