ശബരിമല തീർഥാടനം: എരുമേലിയിലും പരിസരങ്ങളിലും ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന
കാഞ്ഞിരപ്പള്ളി: ശബരിമല മണ്ഡലകാല തീർഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി. ഇന്നലെ നടത്തിയ പരിശോധന മുന്നറിയിപ്പ് മാത്രമാണെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഹെൽത്ത് ഓഫീസർ പ്രമോദ് ബാബു അറിയിച്ചു.
ഹോട്ടലുകളിലും മറ്റ് ഭക്ഷ്യവസ്തു വിൽപ്പന സ്ഥാപനങ്ങളിലും ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കും. സ്ഥാപനങ്ങളിലെ ശുചിത്വം കർശനമായി പരിശോധിക്കുന്നതിനൊപ്പം കുടിവെള്ളത്തിന്റെ ഗുണനിലവാരവും ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.


