ടീം റെസ്ക്യൂ ഫോഴ്സ് കേരളയ്ക്ക് ആദരവുമായി മഴവിൽ റസിഡന്റ്സ് അസോസിയേഷൻ
ഈരാറ്റുപേട്ട: കുഴിവേലി നടക്കൽ മഴവിൽ റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച കുടുംബസംഗമത്തിൽ ടീം റെസ്ക്യൂ ഫോഴ്സ് കേരളയെ ആദരിച്ചു.
അടിയന്തര സാഹചര്യങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടുന്നതും ജീവകാരുണ്യ, സാമൂഹിക സേവന മേഖലകളിലെ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അസോസിയേഷൻ ടീമിന് സ്നേഹാദരം നൽകിയത്.
ചടങ്ങിൽ ജനപ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവർ പങ്കെടുത്തു.


