കുട്ടികളുടെ സർഗാത്മക കഴിവുകൾക്ക് വേദിയൊരുക്കി ‘ടാലെൻഷ്യ’
കട്ടച്ചിറ: സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ കലാപരവും സർഗാത്മകവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് കേരളയും കട്ടച്ചിറ മേരി മൗണ്ട് സ്കൂളും സംയുക്തമായി ‘ടാലെൻഷ്യ’ എന്ന പേരിൽ പ്രത്യേക കലോത്സവം സംഘടിപ്പിക്കുന്നു. 2026 നവംബർ 7 ശനിയാഴ്ചയാണ് പരിപാടി.
ഓൾ കേരള ഇൻക്ലൂസീവ് ടാലന്റ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലോത്സവത്തിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. ലൈറ്റ് മ്യൂസിക്, നാടോടിനൃത്തം, ഫാൻസി ഡ്രസ്, ക്ലേ മോഡലിങ്, കളറിങ് തുടങ്ങിയ വ്യക്തിഗത മത്സരങ്ങളും ഗ്രൂപ്പ് ഡാൻസ്, യൂണിഫൈഡ് ഗ്രൂപ്പ് സോങ് തുടങ്ങിയ ഗ്രൂപ്പ് മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത ഇനങ്ങൾ രണ്ട് വിഭാഗങ്ങളിലായാണ് നടത്തുന്നത്.
വ്യക്തിഗത മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 2,000 രൂപയും 1,000 രൂപയും സമ്മാനമായി ലഭിക്കും. ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 6,000 രൂപയും 4,000 രൂപയും ലഭിക്കും. വിജയിക്കുന്ന സ്കൂളിന് എവർ റോളിങ് ട്രോഫിയും സമ്മാനിക്കും
.
കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനും ആത്മവിശ്വാസം വളർത്തുന്നതിനും പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നതിനുമാണ് കലോത്സവം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 31-നകം രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: 9605549754
വെബ്സൈറ്റ് : www.marymountpublicschool.org,www.marymountpublicschool.online


