പ്രകൃതിയും കലയും ഒത്തുചേർന്ന "ക"കലാ ക്യാമ്പ് സമാപിച്ചു

പ്രകൃതിയും കലയും ഒത്തുചേർന്ന "ക"കലാ ക്യാമ്പ് സമാപിച്ചു

മാങ്കുളം: കേരള ചിത്രകലാ പരിഷത്ത് ഇടുക്കി ജില്ലാ കമ്മിറ്റിയും കേരള വനം വന്യജീവി വകുപ്പിന്റെ മാങ്കുളം ഡിവിഷനും സംയുക്തമായി സംഘടിപ്പിച്ച രണ്ടുദിവസത്തെ "കാ "

(കലാ കാട് കുടി) കലാക്യാമ്പ് സമാപിച്ചു. ഒക്ടോബർ 20, 21 തീയതികളിൽ കാടിനും ആദിവാസി കുടികൾക്കുമിടയിൽ നടന്ന ക്യാമ്പിൽ പ്രകൃതിപഠനവും ചിത്രരചനയും ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Slide 1
Slide 2
Slide 3
Slide 4

മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജു ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി സജിദാസ് മോഹൻ അധ്യക്ഷത വഹിച്ചു. മാങ്കുളം ഫോറസ്റ്റ് ഡിവിഷൻ ഡി.എഫ്.ഒ. എസ്. അനീഷ് മുഖ്യാതിഥിയായി. കേരള ചിത്രകലാ പരിഷത്ത് ഇടുക്കി ജില്ലാ സെക്രട്ടറി മോൻസി മമ്മൂട്ടി സ്വാഗതം ആശംസിച്ചു.

അനക്കുളം റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി. അജിത് കുമാർ, മാങ്കുളം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സാജു എൻ.ടി. എന്നിവർ ആശംസകൾ നേർന്നു. ക്യാമ്പ് കോർഡിനേറ്റർ മനോജ് തോപ്പിൽ പരിപാടികൾക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4

ട്രഷറർ ഷിജു എൻ എസ്, ഫോറസ്റ്റ് ഉദ്ദ്യോഗസ്ഥരായ അനൂപ്, ഉണ്ണികൃഷ്ണൻ,ചിത്രകാരായ ലേഖാ മനോജ്, രാജേഷ് അഗസ്റ്റിൻ,

Slide 1
Slide 2
Slide 3
Slide 4

കാടിന്റെ പരിസ്ഥിതിയും വനജീവിതവും നേരിട്ടറിയുന്നതിനൊപ്പം കലയുടെ കാഴ്ചപ്പാടിലൂടെ പ്രകൃതിയെ ആവിഷ്കരിക്കാനും ക്യാമ്പ് അവസരമൊരുക്കി. ചിത്രരചന ഉൾപ്പെടെയുള്ള കലാപ്രവർത്തനങ്ങൾ പ്രകൃതിയുടെയും മനുഷ്യന്റെയും ബന്ധം കൂടുതൽ അടുത്തറിയാൻ സഹായിച്ചു. വനമേഖലയിലെ ആദിവാസി കുടികളിൽ സംഘടിപ്പിച്ച പരിപാടികൾ കാടിനോടും അവിടുത്തെ ജീവിതരീതികളോടും കലാകാരന്മാർക്ക് കൂടുതൽ അടുപ്പം സൃഷ്ടിച്ചു.

പ്രകൃതിയെ അടുത്തറിയാനും കലയുടെ സാധ്യതകൾ വനമേഖലകളിലേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടാണ് ‘കലാ കാട് കുടി’ ക്യാമ്പ് സംഘടിപ്പിച്ചത്. വനവും കലയും മനുഷ്യജീവിതവും ഒരുമിക്കുന്ന അനുഭവമായി രണ്ടുദിവസത്തെ ക്യാമ്പ് മാറി.