ശബരിമല വിർച്വൽ ക്യൂ: റദ്ദാക്കിയ സ്ലോട്ടുകൾ വീണ്ടും ലഭിക്കാൻ എട്ടു മണിക്കൂർ കാത്തിരിക്കണം

ശബരിമല വിർച്വൽ ക്യൂ: റദ്ദാക്കിയ സ്ലോട്ടുകൾ വീണ്ടും ലഭിക്കാൻ എട്ടു മണിക്കൂർ കാത്തിരിക്കണം

ശബരിമലയിൽ വിർച്വൽ ക്യൂ ബുക്ക് ചെയ്തശേഷം റദ്ദാക്കുന്ന സ്ലോട്ടുകൾ വീണ്ടും ബുക്കിങ്ങിന് ലഭ്യമാകാൻ എട്ടു മണിക്കൂർ വൈകും.

പുതിയ പരിഷ്കാരം നവംബർ 24 രാത്രി മുതൽ നിലവിൽ വരുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്ത് റദ്ദാക്കുന്ന ആസൂത്രിത നീക്കങ്ങൾ തടയുകയാണ് ലക്ഷ്യം.

Slide 1
Slide 2
Slide 3
Slide 4

അയ്യപ്പനെ ദർശിക്കാനെത്തുന്ന ഒരു ഭക്തനെയും തിരിച്ചയക്കില്ലെന്നും വിർച്വൽ ക്യൂ അല്ലെങ്കിൽ സ്പോട്ട് ബുക്കിങ് വഴി എത്തിയാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമെങ്കിൽ സ്പോട്ട് ബുക്കിങ് 5,000 എണ്ണം കൂടി വർധിപ്പിക്കുമെന്നും അറിയിച്ചു.

മണ്ഡലകാലത്ത് നവംബർ 23ന് 75,000 തീർത്ഥാടകർ എത്തിയതായും നവംബർ 24ന് 80,000 പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കലിൽ ഒരേസമയം 12,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. തീർത്ഥാടകരുടെ യാത്രാസൗകര്യത്തിനായി കെഎസ്ആർടിസി സർക്കുലർ സർവീസുകളും വർധിപ്പിക്കും.

അപ്പാച്ചിമേട്ടിൽ നവീകരിച്ച തീർത്ഥാടക വിശ്രമകേന്ദ്രം ഒരാഴ്ചയ്ക്കുള്ളിൽ ഉദ്ഘാടനം ചെയ്യുമെന്നും അപ്പം, അരവണ എന്നിവ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4