സ്വർണവിലയിൽ തിരിച്ചുകയറ്റം; പവന് 1,080 രൂപ കൂടി
വിലയിടിവിന് പിന്നാലെ വർധന; ഒരു പവന് 92,800 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. കുറച്ചുദിവസങ്ങളായി തുടർച്ചയായി താഴ്ന്നുവന്ന വിലയിലാണ് ഇന്ന് (നവംബർ 23) തിരിച്ചുകയറ്റമുണ്ടായത്. ഒരു പവൻ സ്വർണത്തിന് 1,080 രൂപയും ഗ്രാമിന് 135 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 92,800 രൂപയായി. ഗ്രാമിന് 11,600 രൂപയാണ് ഇന്നത്തെ നിരക്ക്.അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നതിന് പിന്നാലെയാണ് കേരളത്തിലും വില വർധിച്ചത്.
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനുള്ള സാധ്യതകളിൽ വന്ന അയവും ഓഹരി വിപണിയിലെ ചാഞ്ചാട്ടവും ആഗോള വിപണിയിൽ സ്വർണവില ഉയരാൻ കാരണമായതായാണ് വിലയിരുത്തൽ.
വിലയിലുണ്ടായ വർധന സ്വർണം വാങ്ങാനിരിക്കുന്നവർക്ക് അധിക സാമ്പത്തിക ബാധ്യതയാകും. ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും കൂടി ചേരുന്നതോടെ ഉപഭോക്താക്കൾ നൽകേണ്ട തുക ഇനിയും ഉയരും.


