ജർമ്മനിയിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളി വിദ്യാർഥിനികൾ മരിച്ചു
മരിച്ചവരിൽ ഇരട്ടയാർ ശാന്തിഗ്രാം സ്വദേശിനിയും
ജർമ്മനിയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളി വിദ്യാർഥിനികൾ മരിച്ചു. മരിച്ചവരിൽ ഇടുക്കി കട്ടപ്പന ശാന്തിഗ്രാം സ്വദേശിനി നോവ സാബുവും ഉൾപ്പെടുന്നു.
ഒരാൾ കൊല്ലം സ്വദേശിനിയാണ് എന്നാണ് ലഭിക്കുന്ന വിവരം.പുലർച്ചെ 4.15 ആണ് അപകടം എന്നാണ് ലഭിക്കുന്ന വിവരം
തീപിടിത്തത്തെത്തുടർന്ന് കെട്ടിടത്തിൽ പുക വ്യാപിച്ചതും രക്ഷാപ്രവർത്തനം വെല്ലുവിളി നിറഞ്ഞതുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.വിദ്യാർഥിനികളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ നിലവിൽ വ്യക്തമായിട്ടില്ല.


