ജർമനിയിൽ മരിച്ച നോവ സാബുവിന്റെ സംസ്കാരം ഇന്ന്
https://www.youtube.com/live/4kC4_bJgMys?si=jYpi_limBEg3--YE സംസ്കാരച്ചടങ്ങുകൾ തത്സമയം..
കട്ടപ്പന: ജർമനിയിലെ ബോഹുമിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കട്ടപ്പന ശാന്തിഗ്രാം കൊച്ചെടാട്ടേൽ നോവ സാബുവിന്റെ (25) സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് ശാന്തിഗ്രാമിലെ വീട്ടുവളപ്പിലാണ് സംസ്കാരച്ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. മൃതദേഹം രാവിലെ ഒമ്പതോടെ വീട്ടിലെത്തിച്ചു.
റിട്ട. എസ്.ഐ. സാബു കെ.പി.യുടെയും ജ്യോതി സാബുവിന്റെയും മകളാണ് നോവ. ജർമനിയിൽ ജിം ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു.


