ഇടുക്കിയുടെ മണ്ണിൽ ചിത്രീകരണം പൂർത്തിയാക്കി ‘ഉടുമ്പൻചോല വിഷൻ’; 23ന് തിയേറ്ററുകളിലേക്ക്
കട്ടപ്പന: ഇടുക്കി ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ‘ഉടുമ്പൻചോല വിഷൻ’ ഒക്ടോബർ 23ന് തിയേറ്ററുകളിലെത്തും. സലാം ബുഖാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാത്യു തോമസും ശ്രീനാഥ് ഭാസിയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, ഉടുമ്പൻചോല, കല്ലാർ, മുണ്ടിയെരുമ തുടങ്ങിയ പ്രദേശങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഹൈറേഞ്ചിലെ പ്രാദേശിക കേബിൾ ചാനലിന്റെയും മാധ്യമപ്രവർത്തനത്തിന്റെയും പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.
കട്ടപ്പനയിലും സമീപ പ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചു. കട്ടപ്പനയിലെ നിരവധി കലാകാരന്മാരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കട്ടപ്പന സ്വദേശിയായ ജയേഷ് ബാലകൃഷ്ണനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജർ.


