ഹോളി ക്രോസ് കോളേജിൽ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ഹോളി ക്രോസ് കോളേജിൽ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

പുറ്റടി: എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തിൽ പുറ്റടി ഹോളി ക്രോസ് കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

വിമുക്തി മിഷൻ കർമ്മപദ്ധതികളുടെ ഭാഗമായി കോളേജ് തലത്തിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. കൗമാരക്കാരിലും യുവാക്കളിലും ലഹരി ഉപയോഗം തടയുകയും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

Slide 1
Slide 2
Slide 3
Slide 4

ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. വിജയകുമാർ, എക്സൈസ് ഉദ്യോഗസ്ഥൻ സതീഷ് പി. ആർ. എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4

കോളേജ് പ്രിൻസിപ്പൽ ഷാജി ആർ. കെ. സ്വാഗതം ആശംസിച്ചു. കോളേജ് വിമുക്തി കോർഡിനേറ്റർ ബിബിൻ കെ. രാജു നന്ദി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4