തൊടുപുഴയിൽ 1.520 കിലോ ഗ്രാം കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

തൊടുപുഴയിൽ 1.520 കിലോ ഗ്രാം കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

തൊടുപുഴ: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.520 കിലോ ഗ്രാം കഞ്ചാവും 29,700 രൂപയും പിടികൂടിയ കേസിൽ മൂന്ന് പേരെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.മുതലക്കോടം കണ്ണത്തുകുഴിയിൽ സിജോ ജോർജ് (47), കാക്കനാട് പള്ളിക്കര മണ്ണാർകോട്ടുമൂലയിൽ യാസീൻ അഷ്‌റഫ് (25), എരുമേലി കനകപ്പാലം പുത്തൻവീട്ടിൽ ആഷിക് അൻസാരി (25) എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തെ തുടർന്ന് ഒക്ടോബർ 21ന് സിജോയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവും പണവും കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യാസീനെയും ആഷിക് അൻസാരിയെയും അറസ്റ്റ് ചെയ്തത്.

Slide 1
Slide 2
Slide 3
Slide 4

തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ മനേഷ് കെ.പി.യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനന്തു ശേഖർ ആർ., അജി പി.കെ., അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സൈനബ, സിവിൽ പോലീസ് ഓഫീസർമാരായ രാജൻ, ബുഷറ കെ.ബി. എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.