ഇന്ന് ഇരട്ടയാർ സ്തംഭിക്കും..

ഈട്ടിത്തോപ്പ്, ഹോമിയോ ആശുപത്രി സംരക്ഷണ സമിതി, പഞ്ചായത്ത് ഉപരോധം ഇന്ന്, ആയിരത്തിലധികം ആളുകൾ പങ്കെടുക്കും..

ഇന്ന് ഇരട്ടയാർ സ്തംഭിക്കും..
ഗ്രാഫിക്സ് ചിത്രം.

ഇരട്ടയാർ:40 വർഷത്തിലെറെ നാട്ടുകാരുടെ ആശ്രയമായിരുന്ന ഈട്ടിത്തോപ്പ് ഹോമിയോ ആശുപത്രി മാറ്റിയതിനെതിരെ ഇരട്ടയാറിൽ ഇന്ന് ജനകീയ പ്രതിഷേധം. ആശുപത്രി നിലനിർത്തണമെന്ന ആവശ്യവുമായി രാവിലെ 10ന് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ആയിരത്തിലധികം ആളുകൾ പങ്കടുക്കുമെന്നാണ് കരുതുന്നത്.

ഇതിന് മുൻപും നിരവധി, പ്രതിക്ഷേധങ്ങൾ ഉണ്ടായിട്ടും, തങ്ങളുടെ നാടിനെ, പഞ്ചായത്ത് അപ്പാടെ അവഗണിക്കുന്നത്, എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും വൻ രോഷമാണ് ഉണ്ടാക്കിയിട്ടുള്ളത്.

Slide 1
Slide 2
Slide 3
Slide 4

ഇട്ടിത്തോപ്പിന്റെ ആരോഗ്യ പരിരക്ഷയിൽ നിർണായക പങ്കുവഹിച്ചിരുന്ന ഹോമിയോ ആശുപത്രി,തങ്ങളുടെ നാട്ടിൽ നിലനിർത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന നാട്ടുകാർ,ജനകീയ പ്രതിഷേധത്തിലൂടെ അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.

നാടിന്റെ ആരോഗ്യാവകാശം സംരക്ഷിക്കണമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് ആശുപത്രി നിലനിർത്തണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. നാലു പതിറ്റാണ്ടിലേറെയായി നാട്ടുകാർക്ക് ആശ്രയമായിരുന്ന ആശുപത്രിയുടെ തുടർപ്രവർത്തനം ഉറപ്പാക്കണമെന്ന ആവശ്യവും പ്രതിഷേധത്തിൽ ഉയരും.

ഈട്ടിത്തോപ്പ് ഹോമിയോ ആശുപത്രി സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് നടക്കുന്ന പ്രതിഷേധത്തിൽ വിവിധ രാഷ്ട്രീയ, സമൂദായിക, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും..

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4