സംതൃപ്തമായ കുടുംബങ്ങൾ സമൂഹത്തിന്റെ കെട്ടുറപ്പിന് ഊർജം പകരുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ

സംതൃപ്തമായ കുടുംബങ്ങൾ സമൂഹത്തിന്റെ കെട്ടുറപ്പിന് ഊർജം പകരുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ

കുട്ടിക്കാനം: സംതൃപ്തമായ കുടുംബങ്ങൾ സമൂഹത്തിന്റെ കെട്ടുറപ്പിന് ഊർജം പകരുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കുട്ടിക്കാനം മരിയൻ കോളജ് മാജിസ് ഓഡിറ്റോറിയത്തിൽ നടന്ന രൂപതയുടെ പതിമൂന്നാമത് പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

“കുടുംബങ്ങൾ അനുഭവിക്കുന്ന സ്നേഹത്തിന്റെ സന്തോഷമാണ് സഭയുടെ സന്തോഷം” എന്ന മാർപാപ്പയുടെ കാഴ്ചപ്പാട് അദ്ദേഹം ഉയർത്തിക്കാട്ടി. ‘കുടുംബം: ഗാർഹിക സഭയും പ്രേഷിതയും’ എന്ന വിഷയത്തിലായിരുന്നു സമ്മേളനത്തിലെ ചർച്ചകളും വിശകലനങ്ങളും. സെബാസ്റ്റ്യൻ താന്നിക്കൽ വിഷയാവതരണം നടത്തി. രൂപതാ ഫാമിലി അപ്പസ്തൊലേറ്റ് ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ മോഡറേറ്ററായി.

Slide 1
Slide 2
Slide 3
Slide 4

കൗൺസിലിലെ പത്ത് കമ്മീഷനുകളുടെ നേതൃത്വത്തിൽ രൂപതയുടെ വിവിധ പ്രവർത്തനമേഖലകളും സമ്മേളനവിഷയവും കേന്ദ്രീകരിച്ച് അവതരണങ്ങൾ നടന്നു. രൂപതാ വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ സുവർണ ജൂബിലി കർമപരിപാടികൾ വിശദീകരിച്ചു.

ഇഎസ്എ, ബഫർ സോൺ വിഷയങ്ങളിലെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും സമ്മേളനം പാസാക്കി.

രൂപതാ വികാരി ജനറൽമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ചാൻസലർ ഫാ. മാത്യു ശൗര്യാംകുഴി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ബിനോ പി. ജോസ്, ജോയിന്റ് സെക്രട്ടറി അഡ്വ. ഷാൻസി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4