പാമ്പാടി പതിമൂന്നാംമൈലിൽ വാഹനാപകടം; സ്കൂട്ടർ യാത്രക്കാരായ രണ്ടു സ്ത്രീകൾക്ക് ദാരുണാന്ത്യം
കോട്ടയം: കെ.കെ. റോഡിൽ പാമ്പാടി പതിമൂന്നാം മൈലിൽ സ്വകാര്യ ബസിനടിയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു യുവതികൾക്ക് ദാരുണാന്ത്യം.
മീനടം വട്ടക്കാവുങ്കൽ തോമസിന്റെ മകൾ ആഷ്‌ലി തോമസ് ( 25) പാമ്പാടി കടവുംഭാഗം റവ. ഫാ.കുര്യാക്കോസിന്റെ മകൾ കൃപ (26) എന്നിവരാണ് മരണപെട്ടത്
ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. കട്ടപ്പനയിൽനിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന സി.എം.എസ്. ബസിനടിയിലേക്ക് സ്കൂട്ടർ മറിയുകയായിരുന്നു. സുഹൃത്തുക്കളായ ഇരുവരും സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.പാമ്പാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.


