മികച്ച വായനാനുഭവക്കുറിപ്പുകൾക്ക് സമ്മാനം; തീക്കോയിയിൽ ‘എഴുത്തുപെട്ടി’ വായനാപദ്ധതിക്ക് തുടക്കം

മികച്ച വായനാനുഭവക്കുറിപ്പുകൾക്ക് സമ്മാനം; തീക്കോയിയിൽ ‘എഴുത്തുപെട്ടി’ വായനാപദ്ധതിക്ക് തുടക്കം

തീക്കോയി: കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ തീക്കോയി ദി പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ പുസ്തകങ്ങൾ വിതരണം ചെയ്തു. ഇതിന്റെ ഭാഗമായി ‘എഴുത്തുപെട്ടി’ എന്ന പേരിൽ വായനാപദ്ധതിക്കും തുടക്കമിട്ടു.

പദ്ധതിയുടെ ഭാഗമായി തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിഭാഗത്തിൽ ആതിരയും ഹൈസ്കൂൾ വിഭാഗത്തിൽ അൽക്ക മരിയ സന്തോഷും യുപി വിഭാഗത്തിൽ ഡിയോണ ജോ പോൾസണും മികച്ച വായനാനുഭവക്കുറിപ്പുകൾക്കുള്ള ക്യാഷ് അവാർഡിന് അർഹരായി.

Slide 1
Slide 2
Slide 3
Slide 4

വിദ്യാർഥികൾ വായിക്കുന്ന പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ എല്ലാ മാസവും സ്കൂളിലെ എഴുത്തുപെട്ടിയിൽ നിക്ഷേപിക്കണം. ഇതിൽനിന്ന് മികച്ച കുറിപ്പ് തിരഞ്ഞെടുക്കുന്ന വിദ്യാർഥിക്ക് സ്കൂൾ അധികൃതർ ക്യാഷ് അവാർഡ് നൽകും. കുട്ടികളിൽ വായനയോടുള്ള താൽപര്യം വളർത്തുന്നതിനും പുസ്തകങ്ങളുമായി കൂടുതൽ അടുപ്പം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ലൈബ്രറി പ്രസിഡന്റ് ഷേർജി പുറപ്പന്താനം അറിയിച്ചു.