അടിമാലി എൻ.എസ്.എസ്. കരയോഗത്തിന് പുതിയ ഭരണസമിതി
അടിമാലി: 3896-ാം നമ്പർ അടിമാലി എൻ.എസ്.എസ്. കരയോഗത്തിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം കരയോഗ മന്ദിരത്തിൽ ചേർന്ന് പുതിയ ഭാരവാഹികളെയും ഭരണസമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.
കെ.കെ. പരമേശ്വരൻ നായർ (കരിനാകപ്പള്ളിയിൽ) പ്രസിഡന്റായും പി.എൻ. മുരളീധരൻ നായർ (പുത്തൻകണ്ടത്തിൽ) വൈസ് പ്രസിഡന്റായും എൽ.സി. സുകുമാരൻ നായർ (ലക്ഷ്മിവിലാസം) സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സുനിൽകുമാർ സി.ബി. (ചാലങ്കൽ) ജോയിന്റ് സെക്രട്ടറിയും അജിത് കുമാർ (കോർമല പുത്തൻപുര) ഖജാൻജിയുമാണ്.
ഭരണസമിതി അംഗങ്ങൾ: എ.കെ. സുനിൽ കുമാർ, മണികണ്ഠ വിജയൻ, എം.സി. മനോജ്, ജയപ്രകാശ് എൻ., രവികുമാർ കെ.ആർ., കെ.കെ. സുമേഷ് ലാൽ, ഗോപകുമാർ എം.ജി., സി.എം. വിജയൻ നായർ, ഷിനിൽ ബി. നായർ, ഗോപകുമാർ വി.കെ.
എൽ.സി. സുകുമാരൻ നായരെ ഇലക്ടറൽ മെമ്പറായും കെ.കെ. പരമേശ്വരൻ നായർ, പി.എൻ. മുരളീധരൻ നായർ എന്നിവരെ യൂണിയൻ പ്രതിനിധികളായും തിരഞ്ഞെടുത്തു.


