ഊർജിത കന്നുകാലി വികസന പദ്ധതി ഓഫീസ് കട്ടപ്പനയിൽത്തന്നെ തുടരും: റോയി കെ. പൗലോസ്

ഊർജിത കന്നുകാലി വികസന പദ്ധതി ഓഫീസ് കട്ടപ്പനയിൽത്തന്നെ തുടരും: റോയി കെ. പൗലോസ്

കട്ടപ്പന: ഊർജിത കന്നുകാലി വികസന പദ്ധതി ഓഫീസ് കട്ടപ്പനയിൽനിന്ന് മാറ്റുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് റോയി കെ. പൗലോസ് എം.എൽ.എ അറിയിച്ചു. ഓഫീസ് കട്ടപ്പനയിൽത്തന്നെ നിലനിർത്തുമെന്ന് വകുപ്പ് മന്ത്രിയുടെ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ശോച്യാവസ്ഥയെ തുടർന്ന് ഓഫീസ് മാറ്റിസ്ഥാപിക്കുന്നതിനുള്ള നീക്കങ്ങൾ നടന്നിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ വകുപ്പ് മന്ത്രിയുമായും ബന്ധപ്പെട്ട അധികാരികളുമായും സംസാരിച്ച് ഓഫീസ് കട്ടപ്പനയിൽത്തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

ഓഫീസിന്റെ തുടർപ്രവർത്തനത്തിന് ആവശ്യമായ സ്ഥലസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതിനാൽ ഓഫീസ് മറ്റൊരിടത്തേക്ക് മാറ്റിയെന്ന തരത്തിലുള്ള വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും എം.എൽ.എ അറിയിച്ചു.