മൈതാനത്ത് ആവേശം നിറച്ച് കുരുന്നുകൾ; മുരിക്കാട്ടുകുടി ഗവ. ട്രൈബൽ സ്കൂളിൽ കായികോത്സവം

മൈതാനത്ത് ആവേശം നിറച്ച് കുരുന്നുകൾ; മുരിക്കാട്ടുകുടി ഗവ. ട്രൈബൽ സ്കൂളിൽ കായികോത്സവം

സ്വരാജ്: കായികമികവിന്റെയും കൂട്ടായ്മയുടെയും ആവേശം പകർന്ന് മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ കായികോത്സവം സംഘടിപ്പിച്ചു. വിവിധ കായിക ഇനങ്ങളിൽ വിദ്യാർഥികൾ ആവേശപൂർവം പങ്കെടുത്തു.

പി.ടി.എ. പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ പ്രിൻസിപ്പൽ ശ്രീകുമാർ എസ്.ജെ. ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് റെജിമോൾ കെ.ആർ., ബാബു പി.ഡി., അധ്യാപകരായ ശ്രീജമോൾ എൻ., ജൂബി തോമസ്, ഷിനു മാനുവൽ രാജൻ എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4

വിദ്യാർഥികളുടെ കായികാഭിരുചിയും കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കായികമനോഭാവവും ടീം സ്പിരിറ്റും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കായികോത്സവം സംഘടിപ്പിച്ചത്. വിവിധ മത്സരങ്ങൾക്ക് കണ്ണൻ പി.എൻ. നേതൃത്വം നൽകി.