പീരുമേട് ഉപജില്ലാ സ്കൂൾ കലാത്സവം സമാപിച്ചു

പീരുമേട് ഉപജില്ലാ സ്കൂൾ കലാത്സവം സമാപിച്ചു

പീരുമേട്: നാല് ദിവസം നീണ്ടുനിന്ന പീരുമേട് ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. വണ്ടിപ്പെരിയാർ ഗവ. യു.പി. സ്കൂൾ ഉൾപ്പെടെ വിവിധ വേദികളിലായി 16 സ്റ്റേജുകളിലാണ് മത്സരങ്ങൾ നടന്നത്. ഓവറോൾ വിഭാഗത്തിൽ 590 പോയിന്റുകളോടെ അട്ടപ്പള്ളം സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി.

392 പോയിന്റുകളോടെ ചിന്തലാർ സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 282 പോയിന്റുകളോടെ മ്ലാമല ഫാത്തിമ എച്ച്.എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Slide 1
Slide 2
Slide 3
Slide 4

വിഭാഗം തിരിച്ചുള്ള മത്സരങ്ങളിൽ എൽ.പി. വിഭാഗത്തിൽ 65 പോയിന്റുകളോടെ അട്ടപ്പള്ളം സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂളും കുമളി ജി.ടി.യു.പി.എസും ഒന്നാം സ്ഥാനം പങ്കിട്ടു. യു.പി. വിഭാഗത്തിൽ 76 പോയിന്റുകളോടെ മുണ്ടക്കയം സെന്റ് ആന്റണീസ് യു.പി.എസ്, അട്ടപ്പള്ളം സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവ ജേതാക്കളായി. ഹൈസ്കൂൾ വിഭാഗത്തിൽ 227 പോയിന്റുകളോടെ അട്ടപ്പള്ളം സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 240 പോയിന്റുകളോടെ ഉപ്പുതറ സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസും ഒന്നാം സ്ഥാനം നേടി.

തമിഴ് കലോത്സവം യു.പി. വിഭാഗത്തിൽ ആതിഥേയരായ വണ്ടിപ്പെരിയാർ ഗവ. യു.പി. സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ജില്ലയിലെ മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ട വണ്ടിപ്പെരിയാർ ഗവ. യു.പി. സ്കൂളിനെ പഞ്ചായത്ത് ആദരിച്ചു. ഹെഡ്മാസ്റ്റർ എസ്.ടി. രാജ് ഫലകം ഏറ്റുവാങ്ങി.

സമാപന സമ്മേളനം വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ദേവി ഈശ്വരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മണിമേഖല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അബ്ദുൽ റഷീദ്, വനിതാ മുരുകൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുഭാഷ്, എ.ഇ.ഒ. പി.ഡി. സിന്ധു, സൂപ്രണ്ട് എം.എ. സേവ്യർ, ഹെഡ്മാസ്റ്റർ എസ്.ടി. രാജ് എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4