ലഹരിക്കെതിരെ കാർട്ടൂൺ വരകളുമായി വിദ്യാർഥികൾ; വരയാത്ര സംഘടിപ്പിച്ചു

ലഹരിക്കെതിരെ കാർട്ടൂൺ വരകളുമായി വിദ്യാർഥികൾ; വരയാത്ര സംഘടിപ്പിച്ചു

വെള്ളയാംകുടി: പുതുതലമുറയെ ലഹരിയുടെ പിടിയിൽനിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിൽ 'ലഹരിക്കെതിരെയുള്ള വരയാത്ര' സംഘടിപ്പിച്ചു. സ്കൂളിലെ റോവർ യൂണിറ്റിന്റെ നേതൃത്വത്തിൽ കേരള എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4

കേരള കാർട്ടൂൺ അക്കാദമി അംഗവും കാർട്ടൂണിസ്റ്റുമായ സജിദാസ് മോഹൻ പരിപാടികൾക്ക് നേതൃത്വം നൽകി. മോൺസിഞ്ഞോർ ഫാ. അബ്രഹാം പുറയാറ്റ് വരയാത്ര ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ സന്ദേശങ്ങൾ കാർട്ടൂണുകളിലൂടെ അവതരിപ്പിച്ച പരിപാടിയിൽ റോവർ യൂണിറ്റ് അംഗങ്ങൾ പങ്കെടുത്തു.

റോവർ യൂണിറ്റ് അംഗം സിദ്ധാർഥ് സ്വാഗതവും ഇമ്മാനുവൽ ജോസഫ് നന്ദിയും പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4