പാരാ ലീഗൽ വോളണ്ടിയർ നിയമനം; അപേക്ഷ ക്ഷണിച്ചു

പാരാ ലീഗൽ വോളണ്ടിയർ നിയമനം; അപേക്ഷ ക്ഷണിച്ചു

ഇടുക്കി: ഉടുമ്പൻചോല താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ പാരാ ലീഗൽ വോളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവർക്കാണ് അപേക്ഷിക്കാനാവുക. അപേക്ഷകർ സജീവ രാഷ്ട്രീയ പ്രവർത്തകരോ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരോ ആയിരിക്കരുത്.

സർവീസിലുള്ളവരും വിരമിച്ചവരുമായ അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, എം.എസ്.ഡബ്ല്യു, നിയമ വിദ്യാർഥികൾ, അങ്കണവാടി ജീവനക്കാർ, രാഷ്ട്രീയേതര എൻ.ജി.ഒകൾ, ക്ലബുകൾ, കുടുംബശ്രീ പ്രവർത്തകർ, സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങൾ തുടങ്ങിയവർക്കും അപേക്ഷിക്കാം. നേരത്തെ പാനലിൽനിന്ന് ഒഴിവാക്കപ്പെട്ടവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

Slide 1
Slide 2
Slide 3
Slide 4

ഉടുമ്പൻചോല താലൂക്കിലെ ഗ്രാമപഞ്ചായത്തുകളിലും ഇടുക്കി താലൂക്കിലെ കട്ടപ്പന നഗരസഭ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, കാമാക്ഷി, മരിയാപുരം, വാത്തിക്കുടി, കൊന്നത്തടി പഞ്ചായത്തുകളിലും സ്ഥിരതാമസമുള്ളവരായിരിക്കണം അപേക്ഷകർ.

താൽപ്പര്യമുള്ളവർ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം നവംബർ 30നകം നെടുങ്കണ്ടത്തെ പഴയ റവന്യൂ ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കണം.

വിലാസം: ചെയർമാൻ, ഉടുമ്പൻചോല താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, നെടുങ്കണ്ടം പി.ഒ., നെടുങ്കണ്ടം – 685553.

അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും 82814 50195 എന്ന നമ്പറിൽ ബന്ധപ്പെടണം.

Slide 1
Slide 2
Slide 3
Slide 4