എം.ജി. സർവകലാശാല ബിരുദ പ്രവേശനം: സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷിക്കാൻ ഇന്ന് കൂടെ അവസരം

എം.ജി. സർവകലാശാല ബിരുദ പ്രവേശനം: സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷിക്കാൻ ഇന്ന് കൂടെ അവസരം

മഹാത്മാ ഗാന്ധി സർവകലാശാലയുടെ 2026-27 അധ്യയന വർഷത്തെ ബിരുദ ഏകജാലക (CAP) പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്മെന്റിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് (ജൂലൈ 29) ആണ്.

സപ്ലിമെന്ററി അലോട്മെന്റ് ജൂലൈ 31-ന് പ്രസിദ്ധീകരിക്കും.

Slide 1
Slide 2
Slide 3
Slide 4

ഈ അലോട്മെന്റിൽ പട്ടികജാതി (SC), പട്ടികവർഗ്ഗ (ST) വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകൾ OEC → SEBC → പൊതു വിഭാഗം എന്ന ക്രമത്തിൽ കൺവെർട്ട് ചെയ്ത് അലോട്മെന്റ് നടത്തും. കൂടാതെ, മറ്റ് സംവരണ വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളും നിലവിലുള്ള പ്രവേശന ചട്ടങ്ങൾ അനുസരിച്ച് പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതാണ്.

ബിരുദ പ്രവേശനം ആഗ്രഹിക്കുന്നതും ഇതുവരെ സീറ്റ് ലഭിക്കാത്തതുമായ വിദ്യാർഥികൾ ഇന്ന് തന്നെ സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷ സമർപ്പിച്ച് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സർവകലാശാല അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4