കോട്ടയത്ത് മൂന്ന് ഷീ ടോയ്‌ലറ്റുകൾ പൂട്ടിയിട്ട് മാസങ്ങൾ; സ്ത്രീകൾക്ക് ആശ്രയം വ്യാപാരസ്ഥാപനങ്ങൾ

കോട്ടയത്ത് മൂന്ന് ഷീ ടോയ്‌ലറ്റുകൾ പൂട്ടിയിട്ട് മാസങ്ങൾ; സ്ത്രീകൾക്ക് ആശ്രയം വ്യാപാരസ്ഥാപനങ്ങൾ

കോട്ടയം: ലക്ഷങ്ങൾ ചെലവഴിച്ച് നഗരത്തിൽ നിർമിച്ച മൂന്ന് ഷീ ടോയ്‌ലറ്റുകളും മാസങ്ങളായി പൂട്ടിക്കിടക്കുന്നു. ദിനംപ്രതി നൂറുകണക്കിന് സ്ത്രീകൾ എത്തുന്ന നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യമില്ലാത്ത സ്ഥിതിയാണ്.

തിരുനക്കര മൈതാനം, നാഗമ്പടം ബസ് സ്റ്റാൻഡ്, പഴയ പൊലീസ് സ്റ്റേഷൻ മൈതാനം എന്നിവിടങ്ങളിലാണ് നഗരസഭയുടെ വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് ഷീ ടോയ്‌ലറ്റുകൾ നിർമിച്ചത്. ഇടക്കാലത്ത് തുറന്നുപ്രവർത്തിച്ചിരുന്ന ടോയ്‌ലറ്റുകൾ ഉപയോഗം കുറഞ്ഞതിനെത്തുടർന്ന് വീണ്ടും അടച്ചിടുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

നഗരത്തിലെത്തുന്ന വനിതാ യാത്രക്കാരും ചെറുകിട വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരുമടക്കം നിരവധി സ്ത്രീകളാണ് ഇതോടെ ദുരിതത്തിലായത്. അടിയന്തര ആവശ്യങ്ങൾക്കായി സമീപത്തെ വ്യാപാരസ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.

ടോയ്‌ലറ്റുകളുടെ നവീകരണത്തിനായി നഗരസഭ ബജറ്റിൽ തുക വകയിരുത്തിയിരുന്നെങ്കിലും പ്രാരംഭ നടപടികൾ പോലും ആരംഭിച്ചിട്ടില്ല. റാംപ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ ആധുനിക രീതിയിൽ നിർമിച്ച ടോയ്‌ലറ്റുകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.

നിലവിൽ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളെയും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെ ശുചിമുറികളെയും ആശ്രയിക്കാമെങ്കിലും ഇവിടങ്ങളിലെ ശുചിത്വക്കുറവും സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. നഗരത്തിലെ പൊതുശുചിമുറികൾ തുറന്നുപ്രവർത്തിപ്പിക്കാനും ആവശ്യമായ പരിപാലനം ഉറപ്പാക്കാനും നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4