ശബരിമല തീർഥാടനം: മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം; വകുപ്പുകൾക്ക് നിർദേശവുമായി മുഖ്യമന്ത്രി

ശബരിമല തീർഥാടനം: മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം; വകുപ്പുകൾക്ക് നിർദേശവുമായി മുഖ്യമന്ത്രി

ശബരിമല മണ്ഡല–മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പ്രവൃത്തികളുടെ പുരോഗതി വകുപ്പ് സെക്രട്ടറിമാർ വഴി സർക്കാരിനെ അറിയിക്കണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ക്രമീകരണങ്ങൾ വിലയിരുത്താൻ പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന–ഏകോപന യോഗത്തിലാണ് നിർദേശം.

നിലയ്ക്കലിലെ 21 പാർക്കിങ് ഗ്രൗണ്ടുകൾ വൃത്തിയാക്കി സജ്ജമാക്കാൻ ദേവസ്വം ബോർഡിന് നിർദേശം നൽകി. പുതുതായി നിർമിച്ച പോലീസ് ബാരക്കിൽ 600 പേർക്ക് താമസസൗകര്യമുണ്ട്. പഴയ ബാരക്കിന്റെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കണം. പമ്പ–ചാലക്കയം റോഡിന്റെ നവീകരണം വേഗത്തിലാക്കാനും മറ്റ് റോഡുകളുടെ അറ്റകുറ്റപ്പണികൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കാനും നിർദേശിച്ചു.

Slide 1
Slide 2
Slide 3
Slide 4

നിലയ്ക്കലിൽ ജർമൻ മാതൃകയിലുള്ള പന്തലോടുകൂടിയ പോലീസ് എയ്ഡ് പോസ്റ്റ്, പമ്പയിലെയും സന്നിധാനത്തെയും പോലീസ് മെസ്സുകൾ, പമ്പയിലെ പഴയ പോലീസ് സ്റ്റേഷൻ, സന്നിധാനത്തെ സ്റ്റേഷൻ എന്നിവയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്തണം. മരക്കൂട്ടം–ശരംകൊത്തി പാതയിൽ ബാരിക്കേഡുകൾ ഉറപ്പാക്കാനും സ്ഥിരം, താൽക്കാലിക കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാനും നിർദേശിച്ചു.

മാലിന്യസംസ്കരണം, ശുചിത്വം, കുടിവെള്ള വിതരണം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകണം. തീർഥാടകർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരമാവധി സഹായം ഉറപ്പാക്കണമെന്നും വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുപ്പതി മാതൃകയിൽ സൗകര്യങ്ങൾ ഒരുക്കും

Slide 1
Slide 2
Slide 3
Slide 4

ശബരിമലയെ രാജ്യത്തെ മികച്ച തീർഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ തീർഥാടനകാലം കഴിഞ്ഞാൽ തിരുപ്പതി മാതൃകയിൽ ഭക്തർക്കുള്ള സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.

Slide 1
Slide 2
Slide 3
Slide 4

അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങൾക്ക് ഇത്തവണ ക്ഷാമമുണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉറപ്പുനൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഭക്തരുടെ സുഗമദർശനത്തിനും സുരക്ഷയ്ക്കുമായി പോലീസ്, ഫയർഫോഴ്സ് സേനകളെ വിന്യസിക്കും. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതുമൂലമുള്ള മാലിന്യപ്രശ്നം ഒഴിവാക്കാൻ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തും. ഇടത്താവളങ്ങളിലെ സൗകര്യങ്ങളും വർധിപ്പിക്കും.

പമ്പയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിലയ്ക്കലിൽ 6,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ജർമൻ മാതൃകയിലുള്ള ഷെഡ് നിർമിക്കും. 22 മെഡിക്കൽ എമർജൻസി യൂണിറ്റുകൾ സജ്ജമാക്കും. തീർഥാടകർക്കായി കെ.എസ്.ആർ.ടി.സി. 461 ബസുകൾ ഒരുക്കും. വിവിധ ക്ഷേത്രങ്ങളെയും ശബരിമലയെയും ബന്ധിപ്പിക്കുന്ന ടെംപിൾ കണക്ടിവിറ്റി സംവിധാനവും നടപ്പാക്കും.

റോഡ് സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തും. 15 കോടി രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പ് നവീകരിക്കുന്ന പമ്പ–ചാലക്കയം റോഡിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കും. തീർഥാടകർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ ആശുപത്രികളിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവലോകന യോഗത്തിൽ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, വകുപ്പ് സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിനുശേഷം മുഖ്യമന്ത്രി സന്നിധാനത്തെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ യാത്ര തിരിച്ചു.