രണ്ടുദിവസത്തെ മുന്നേറ്റത്തിനു പിന്നാലെ സ്വർണവിലയിൽ വീണ്ടും ഇടിവ്

രണ്ടുദിവസത്തെ മുന്നേറ്റത്തിനു പിന്നാലെ സ്വർണവിലയിൽ വീണ്ടും ഇടിവ്

കേരളത്തിൽ രണ്ടുദിവസത്തെ വർധനയ്ക്കു ശേഷം സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 295 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണവില താഴ്ന്നു.

ബുധനാഴ്ചത്തെ വിപണിയിൽ ഗ്രാമിന് 11,420 രൂപയും പവന് 91,360 രൂപയുമാണ് വില. 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഗ്രാമിന് 240 രൂപ കുറഞ്ഞ് 9,345 രൂപയായി. പവന് 74,760 രൂപയാണ് വില.

Slide 1
Slide 2
Slide 3
Slide 4

രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ ഇടിവാണ് കേരളത്തിലും വില കുറയാൻ കാരണമായത്. 3,679 ഡോളർ വരെ ഉയർന്ന രാജ്യാന്തര വില 100 ഡോളറിലധികം കുറഞ്ഞ് 3,542 ഡോളറിലെത്തി. അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചനകളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.