ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ; വിജയം 7 റൺസിന്

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ; വിജയം 7 റൺസിന്

മുംബൈ: ട്വന്റി20 ലോകകപ്പിന്റെ രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസീലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.

Slide 1
Slide 2
Slide 3
Slide 4

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് നേടി. തുടർന്ന് 254 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുക്കാനേ കഴിഞ്ഞു. ഇതോടെ ഏഴ് റൺസിന്റെ ആവേശകരമായ ജയത്തോടെ ഇന്ത്യ ഫൈനലിലേക്ക് കടന്നു.

Slide 1
Slide 2
Slide 3
Slide 4

ടി20 ലോകകപ്പ് ചരിത്രത്തിൽ നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയർന്ന വിജയലക്ഷ്യങ്ങളിൽ ഒന്നാണ് ഇന്ത്യ ഉയർത്തിയത്. മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് അർധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. 42 പന്തിൽ 89 റൺസ് നേടിയ സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ശിവം ദുബെ 25 പന്തിൽ 43 റൺസും, ഇഷാൻ കിഷൻ 18 പന്തിൽ 39 റൺസും നേടി മികച്ച പിന്തുണ നൽകി. ഹാർദിക് പാണ്ഡ്യ 12 പന്തിൽ 27 റൺസും തിലക് വർമ്മ 7 പന്തിൽ 21 റൺസും നേടി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (6 പന്തിൽ 11), അഭിഷേക് ശർമ്മ (7 പന്തിൽ 9) എന്നിവർ വലിയ സ്കോർ നേടാനായില്ല.