വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി. സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടന്നു.
വെള്ളയാംകുടി: വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി. സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ. മെൽഫിൻ
കരിവേലിക്കൽ അദ്ധ്യക്ഷനായിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകനും, സിനിമ, സീരിയൽ നാടകനടനുമായ എം.സി. ബോബൻ, പ്രശസ്ത കാർട്ടൂണിസ്റ്റ് സജി ദാസ് മോഹർ, പ്രശസ്ത കവി പ്രിൻസ് ഓവേലിൽ എന്നിവർ സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു.
കട്ടപ്പന എ.ഇ.ഒ. രാജശേഖരൻ. സി. മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയി മാത്യു സ്വാഗതം ആശംസിച്ചു.
പി.ടി.എ. പ്രസിഡന്റ് ജെയിംസ് വർഗീസ്, എം.പി.ടി.എ. പ്രസിഡന്റ് ജിൻസിമോൾ ടി.എച്ച്. എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിന് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.



