കട്ടപ്പന സ്വദേശി കുഞ്ഞുമോനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊലപാതകം.3 പേർ പോലീസ് പിടിയിൽ

കട്ടപ്പന സ്വദേശി കുഞ്ഞുമോനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊലപാതകം.3 പേർ പോലീസ് പിടിയിൽ

കട്ടപ്പന: സെൻട്രൽ ജംഗ്ഷൻ ഭാഗത്തെ കടത്തിണ്ണയിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തി ചികിത്സയിലിരിക്കെ മരിച്ച മുഴയൻ കുഞ്ഞുമോൻ (45) കൊല്ലപ്പെട്ടതാണെന്ന് പോലീസ്. സംഭവത്തിൽ മൂന്ന് പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.

കട്ടപ്പന കല്ലുകുന്ന് ഭാഗം പീടികപ്പറമ്പിൽ സുരേഷ് കുമാർ (54), മുളകരമേട് സൊസൈറ്റിപ്പടി ഭാഗം ചെറുവള്ളിൽ വീട്ടിൽ റിനുമോൻ റെജി (29), പള്ളിപ്പടി ഭാഗം കുന്നേൽ വീട്ടിൽ ബാബു തങ്കപ്പൻ (67) എന്നിവരാണ് അറസ്റ്റിലായത്.

Slide 1
Slide 2
Slide 3
Slide 4

ഓഗസ്റ്റ് 26ന് രാവിലെ ബോധരഹിതനായ നിലയിൽ കണ്ടെത്തിയ കുഞ്ഞുമോനെ കട്ടപ്പന താലൂക്ക് ആശുപത്രിയിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഓഗസ്റ്റ് 27ന് മരിച്ചു. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെയാണ് കൊലപാതകമെന്ന നിഗമനത്തിലെത്തിയത്.

തുടർന്നുള്ള അന്വേഷണത്തിൽ ഓഗസ്റ്റ് 25ന് രാത്രി കട്ടപ്പന സെൻട്രൽ ജംഗ്ഷനിലെ ബാർബർ ഷോപ്പിൽ വച്ച് റിനുമോനും സുരേഷും ബാബുവും ചേർന്ന് കുഞ്ഞുമോനെ മർദ്ദിച്ചതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു. റിനുമോന്റെ അമ്മയെക്കുറിച്ച് കുഞ്ഞുമോൻ മോശമായി സംസാരിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ റിനുമോനെയും സുരേഷിനെയും സെപ്റ്റംബർ 18നും ബാബുവിനെ സെപ്റ്റംബർ 19നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മൂവരും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസിന്റെ നിർദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്.പി റെജി എം. കുന്നിപ്പറമ്പിലിന്റെയും കട്ടപ്പന പോലീസ് ഇൻസ്പെക്ടർ പ്രേംകുമാർ കെ.യുടെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സബ് ഇൻസ്പെക്ടർ മഹേഷ് പി.വി., എ.എസ്.ഐമാരായ സുരേഷ് ബി. ആന്റോ, ഷൈലാകുമാരി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോസഫ് വി.എം., അനൂപ് എം.എസ്., പ്രശാന്ത് കെ. മാത്യു, ജിൻസ് വർഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ അൽബാഷ് കെ. രാജു, വിജിൻ എൻ.എ., ജയിംസ് ദേവസ്യ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Slide 1
Slide 2
Slide 3
Slide 4