ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് കേരളത്തിൽ
നാളെ ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് തലസ്ഥാനത്തെത്തും.
വൈകിട്ട് 7 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങുന്ന അദ്ദേഹം നഗരത്തിലെ വിവിധ പൊതുപരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
നാളെ ശിവഗിരി തീർഥാടന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും.നാളെ വൈകിട്ടോടെ കേരളത്തിൽ നിന്നും തിരികെ പോകും.






