സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഡിസ്പെൻസറികൾ ഒരുങ്ങുന്നു..
കേരളത്തിന് നേട്ടം..

തിരുവനന്തപുരം,:- സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ഓരോ ഡിസ്പെൻസറികൾ എന്ന നേട്ടത്തിനരികെ കേരളം. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ഈ തീരുമാനം ഒരു വഴിത്തിരിവാകുമെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിൽ ഇതുവരെ നടത്തിയിട്ടുള്ള ആയുഷ് പദ്ധതികൾ ദേശീയതലത്തിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ളവയാണ്. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ പ്രകടനപത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു എല്ലാ പഞ്ചായത്തുകളിലും ഒരു ഡിസ്പെൻസറികൾ എന്നത്. അതാണ് പാലിക്കപ്പെടുന്നത്. ഏതു മാനദണ്ഡം എടുത്ത് പരിശോധിച്ചാലും ആരോഗ്യ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടന്നത് ഈ സർക്കാരിന്റെ കാലഘട്ടത്തിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് പറഞ്ഞു.