കോഴിക്കോട് പാളയത്ത് വൻ തീപിടിത്തം;അണയ്ക്കാൻ തീവ്രശ്രമം തുടരുന്നു
കോഴിക്കോട് പാളയത്ത് വൻ തീപിടിത്തം. പാളയത്തിലെ ജയലക്ഷ്മി ടെകസ്റ്റൈല്‍സ് കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അല്പസമയം മുമ്പ് ഉണ്ടായ തീപിടിത്തം കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലേക്ക് വേഗത്തിൽ വ്യാപിച്ചതായി വിവരം.
തീപിടിത്തം ഉണ്ടായ ഉടൻ ജീവനക്കാരെ സുരക്ഷിതമായി പുറത്തേക്കു മാറ്റി. കെട്ടിടത്തിന്റെ പിൻഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക സൂചന. പിന്നീട് രണ്ടും മൂന്നും നിലകളിലേക്ക് തീ ആളിപ്പടരുകയായിരുന്നു.
ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുകയാണ്.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല






