ഇസാറയിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ്

ഇസാറയിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ്

ലോക കാഴ്ച ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി പട്ടം ഇസാറ പ്രീമിയം ഐ കെയറും ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318A-യും സംയുക്തമായി നേത്രപരിശോധനാ ക്യാമ്പും കാഴ്ചാരോഗ്യ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ അനിൽകുമാർ വി. ഉദ്ഘാടനം ചെയ്തു. ഇസാറ പ്രീമിയം ഐ കെയർ ക്ലിനിക്കൽ സർവീസസ് ഹെഡ് ഡോ. ജോസഫ് സേവ്യർ അധ്യക്ഷത വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

നേത്രരോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിന്റെയും കൃത്യസമയത്ത് ചികിത്സ തേടുന്നതിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുകയായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. ഇസാറ പ്രീമിയം ഐ കെയറിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 1 മുതൽ 15 വരെ സൗജന്യ നേത്രപരിശോധനയും അർഹരായവർക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും ഒരുക്കിയിട്ടുണ്ട്.വിവരങ്ങൾക്ക്: 0471 233 7899