സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത

കേരളത്തിൽ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത

സംസ്ഥാനത്ത് തുലാവർഷം സജീവമായതോടെ ഇന്ന് (ഒക്ടോബർ 16) എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

തെക്കുകിഴക്കൻ അറബിക്കടലിലും തെക്കൻ തമിഴ്‌നാട് തീരത്തും നിലനിൽക്കുന്ന ചക്രവാതച്ചുഴികളുടെ സ്വാധീനമാണ് മഴ ശക്തമാകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.

Slide 1
Slide 2
Slide 3
Slide 4

ഒക്ടോബർ 17ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 18ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 19ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. മഴക്കാറുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിലും ടെറസുകളിലും നിൽക്കരുത്. വൈദ്യുതോപകരണങ്ങളുടെ ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ മലയോര മേഖലകളിലേക്കും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിലേക്കുമുള്ള വിനോദയാത്രകൾ ഒഴിവാക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.