കെഎഎസിൽ നിർണായക മാറ്റത്തിനൊരുങ്ങി സർക്കാർ; 10 ശതമാനം തസ്തിക സംവരണ വ്യവസ്ഥ ഒഴിവാക്കുന്നു

നിയമന തസ്തികകൾ തീരുമാനിക്കാനുള്ള അധികാരം സർക്കാരിന്; എട്ടുവർഷ സർവീസിനു ശേഷം ഐഎഎസ് പരിഗണനയ്ക്കുള്ള വ്യവസ്ഥയും ഒഴിവാക്കി

കെഎഎസിൽ നിർണായക മാറ്റത്തിനൊരുങ്ങി സർക്കാർ; 10 ശതമാനം തസ്തിക സംവരണ വ്യവസ്ഥ ഒഴിവാക്കുന്നു

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെഎഎസ്) സമഗ്രമായ മാറ്റങ്ങൾ വരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി കെഎഎസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. നിലവിലുള്ള റാങ്ക് പട്ടികകളിൽ ഉൾപ്പെട്ടവർക്ക് നിയമനം നൽകുന്നതിനാണ് ഭേദഗതിയെന്നാണ് സർക്കാർ വിശദീകരണം.

29 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളിൽ 10 ശതമാനം കെഎഎസിനായി മാറ്റിവയ്ക്കണമെന്ന വ്യവസ്ഥയാണ് പ്രധാനമായും ഒഴിവാക്കുന്നത്. പകരം, കെഎഎസ് ഉദ്യോഗസ്ഥരെ ഏത് തസ്തികകളിൽ നിയമിക്കണമെന്ന് സർക്കാരിന് നേരിട്ട് തീരുമാനിക്കാം. എട്ടുവർഷത്തെ സർവീസ് പൂർത്തിയാക്കുന്ന കെഎഎസ് ഉദ്യോഗസ്ഥരെ ഐഎഎസിലേക്ക് പരിഗണിക്കാമെന്ന വ്യവസ്ഥയും ഭേദഗതിയിലൂടെ ഒഴിവാക്കിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

പുതിയ ഭേദഗതി കെഎഎസിന്റെ ആദ്യ ബാച്ചിലുള്ളവർക്കും ബാധകമായിരിക്കും. രണ്ടാം ബാച്ചിന്റെ റാങ്ക് പട്ടികയുടെ കാലാവധി ജനുവരി 30ന് അവസാനിക്കാനിരിക്കെയാണ് സർക്കാർ ചട്ടങ്ങളിൽ മാറ്റം കൊണ്ടുവരുന്നത്.

അതേസമയം, ഭേദഗതിക്കെതിരെ ഉദ്യോഗാർഥികൾ രംഗത്തെത്തി. കെഎഎസിന്റെ പ്രാധാന്യവും നിലവിലുള്ള കേഡർ സംവിധാനവും ദുർബലപ്പെടുത്തുന്നതാണ് പുതിയ നീക്കമെന്നാണ് ഉദ്യോഗാർഥികളുടെ വിമർശനം. കേഡർ ശക്തിപ്പെടുത്തി കെഎഎസിൽ കൂടുതൽ നിയമനങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് സർക്കാർ നിലപാട്.2026 ജനുവരി 30നാണ് കെഎഎസിന്റെ രണ്ടാം ബാച്ചിന്റെ റാങ്ക് പട്ടിക നിലവിൽ വന്നത്. പി.എസ്.സി വിജ്ഞാപനപ്രകാരം 31 തസ്തികകളിലേക്കാണ് നിയമനം നടക്കേണ്ടത്