ഒക്ടോബർ 19ന് കേരളത്തിൽ പൊതുഅവധി; സർക്കാർ ഉത്തരവിറക്കി
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച് കേരള സർക്കാർ ഉത്തരവിറക്കി. ഇതുസംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി.
2026 ഒക്ടോബർ 16-ന് പുറത്തിറക്കിയ സ.ഉ. (സാധാ) നം. 5335/2026/GAD പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 19ന് അവധി ബാധകമായിരിക്കും.
ഒക്ടോബർ 18 ഞായറാഴ്ചയും തുടർന്ന് ഒക്ടോബർ 19 തിങ്കൾ, 20 ചൊവ്വ, 21 ബുധൻ ദിവസങ്ങളിലും അവധി വരുന്നതിനാൽ സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസത്തെ അവധിയാണ് ലഭിക്കുക.


