തിരുവനന്തപുരം സംഘർഷം: ഇന്ന് സംസ്ഥാന വ്യാപകമായി SFI പഠിപ്പ് മുടക്ക്

തിരുവനന്തപുരം സംഘർഷം: ഇന്ന് സംസ്ഥാന വ്യാപകമായി SFI പഠിപ്പ് മുടക്ക്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിലുണ്ടായ സംഘർഷത്തിലും വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിലും പ്രതിഷേധിച്ച് ഇന്ന് (ഒക്ടോബർ 1) സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എസ്‌എഫ്‌ഐ അറിയിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും എസ്‌എഫ്‌ഐ മാർച്ച് നടത്തും. വൈകിട്ട് അഞ്ചിന് പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും.

Slide 1
Slide 2
Slide 3
Slide 4

സംഭവത്തിൽ എസ്‌എഫ്‌ഐ, യൂത്ത് കോൺഗ്രസ്–കെഎസ്‌യു പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് ഇരുവിഭാഗങ്ങളും പരസ്പരം വ്യത്യസ്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.