ദുരിതാശ്വാസനിധി സഹായത്തിന് വരുമാനപരിധി മൂന്ന് ലക്ഷമാക്കി; ജില്ലാ കലക്ടർമാർക്ക് ഒരു കോടി രൂപ വീതം അൺടൈഡ് ഫണ്ട്

ദുരിതാശ്വാസനിധി സഹായത്തിന് വരുമാനപരിധി മൂന്ന് ലക്ഷമാക്കി; ജില്ലാ കലക്ടർമാർക്ക് ഒരു കോടി രൂപ വീതം അൺടൈഡ് ഫണ്ട്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള ധനസഹായത്തിന് അർഹത നേടുന്നതിനുള്ള കുടുംബ വാർഷിക വരുമാനപരിധി രണ്ട് ലക്ഷത്തിൽനിന്ന് മൂന്ന് ലക്ഷം രൂപയായി ഉയർത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ധനസഹായം അനുവദിക്കുന്നതിനുള്ള അധികാരപരിധിയും വർധിപ്പിച്ചു.

പുതിയ തീരുമാനപ്രകാരം മുഖ്യമന്ത്രിക്ക് അഞ്ച് ലക്ഷം രൂപ വരെയും റവന്യൂ മന്ത്രിക്ക് ഒരു ലക്ഷം രൂപ വരെയും റവന്യൂ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിക്ക് 50,000 രൂപ വരെയും ജില്ലാ കലക്ടർമാർക്ക് 25,000 രൂപ വരെയും ധനസഹായം അനുവദിക്കാം. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ജില്ലാ കലക്ടർമാർക്ക് ഒരു കോടി രൂപ വീതം അൺടൈഡ് ഫണ്ടും അനുവദിക്കും.

Slide 1
Slide 2
Slide 3
Slide 4

കേരള സ്റ്റേറ്റ് ഡേറ്റ പോളിസി 2026ന് അംഗീകാരം

കേരള സ്റ്റേറ്റ് ഡേറ്റ പോളിസി 2026ന്റെ കരടിനും മന്ത്രിസഭായോഗം അംഗീകാരം നൽകി. സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും പൊതുഫണ്ട് ഉപയോഗിച്ച് സൃഷ്ടിക്കുന്നതോ ശേഖരിക്കുന്നതോ സൂക്ഷിക്കുന്നതോ പ്രോസസ് ചെയ്യുന്നതോ ആയ വിവരങ്ങളുടെ വർഗീകരണം, പങ്കിടൽ, ഉത്തരവാദിത്വത്തോടെയുള്ള ഉപയോഗം എന്നിവയ്ക്കായി സംസ്ഥാനതല ചട്ടക്കൂട് രൂപീകരിക്കുകയാണ് ലക്ഷ്യം.

പൊതു ഡേറ്റ എക്സ്ചേഞ്ച് പ്ലാറ്റ്ഫോം വഴി സർക്കാർ വിവരങ്ങൾ സുരക്ഷിതമായും നിയന്ത്രിതമായും പങ്കിടുന്നതിനും ഡേറ്റയുടെ ഗുണനിലവാരവും പരസ്പര പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്നതിനും നയം ലക്ഷ്യമിടുന്നു. കേരള സ്റ്റേറ്റ് ഐടി മിഷനാണ് നയം തയ്യാറാക്കിയത്.

Slide 1
Slide 2
Slide 3
Slide 4

റവന്യൂ വകുപ്പിന് പുതിയ വാഹനങ്ങൾ

Slide 1
Slide 2
Slide 3
Slide 4

രജിസ്ട്രേഷൻ കാലാവധി 15 വർഷം പൂർത്തിയാകുകയും നിലവിൽ ഉപയോഗിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന റവന്യൂ വകുപ്പിന്റെ 152 വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ വാങ്ങാൻ തുക അനുവദിച്ചു.

ബിറ്റുമിൻ വില വ്യത്യാസ ആനുകൂല്യം നീട്ടി

പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ബിറ്റുമിൻ വിലയിലുണ്ടായ അസാധാരണ വർധനയുടെ പശ്ചാത്തലത്തിൽ അനുവദിച്ച വില വ്യത്യാസ ആനുകൂല്യത്തിന്റെ കാലാവധി 2027 ഏപ്രിൽ 30 വരെ നീട്ടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. റോഡ് പ്രവൃത്തികൾ നിർവഹിക്കുന്ന എല്ലാ എൻജിനീയറിങ് വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആനുകൂല്യം ബാധകമാക്കും.