ഗാന്ധിജിയുടെ ജീവിതവും ആശയങ്ങളും പുതുതലമുറ മനസിലാക്കണം : ബിജു നൈനാൻ

ഗാന്ധിജിയുടെ ജീവിതവും ആശയങ്ങളും പുതുതലമുറ മനസിലാക്കണം : ബിജു നൈനാൻ

മഹാത്മാഗാന്ധിയുടെ ജീവിതവും അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളും പുതുതലമുറ കൂടുതൽ മനസിലാക്കാൻ ശ്രമിക്കണമെന്ന് ബിജു നൈനാൻ മരുതുക്കുന്നേൽ ആഹ്വാനം ചെയ്തു.

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ തുരുത്തിക്കാട് 32-ാം തുണ്ടിയംകുളം അങ്കണവാടിയിൽ ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ അദ്ദേഹം.

Slide 1
Slide 2
Slide 3
Slide 4

“എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് ആർജവത്തോടെ പ്രഖ്യാപിക്കുകയും അത് പ്രവർത്തനങ്ങളിലൂടെ തെളിയിക്കുകയും ചെയ്ത നേതാവായിരുന്നു മഹാത്മാഗാന്ധിയെന്ന് ബിജു നൈനാൻ പറഞ്ഞു. പ്രസംഗവും പ്രവർത്തനങ്ങളും ഒരുപോലെയായിരുന്നു എന്നതാണ് ഗാന്ധിജിയെ മറ്റു നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും അതുകൊണ്ടുതന്നെയാണ് ലോകം അദ്ദേഹത്തെ ആദരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവുമാണ് രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണക്കാർ എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തിപ്പെടുന്നത് ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധിജി രാഷ്ട്രപിതാവായതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്നും ബിജു നൈനാൻ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

അങ്കണവാടി വർക്കർ ദീപ്തിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ നിർമ്മല ചന്ദ്രബാബു, പൂർവവിദ്യാർഥികളായ അലീന ലാജി, റൂഹ്മ വീരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളും പൂർവവിദ്യാർഥികളും കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് അങ്കണവാടി പ്രവർത്തകരും രക്ഷിതാക്കളും പൂർവവിദ്യാർഥികളും ചേർന്ന് അങ്കണവാടി പരിസരം ശുചീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4