ന്യൂമാൻ സ്കൂളിലെ സെലി ആന്റി രുചിയുടെ സൂപ്പർ സ്റ്റാറായി..

ഇടുക്കിക്ക് അഭിമാനം

ന്യൂമാൻ സ്കൂളിലെ സെലി ആന്റി രുചിയുടെ സൂപ്പർ സ്റ്റാറായി..

ഇടുക്കി:-പൊതുവിദ്യാഭ്യാസ വകുപ്പ് ഗവൺമെന്റ്,

Slide 1
Slide 2
Slide 3
Slide 4

എയ്ഡഡ് സ്കൂളിലെ പാചക തൊഴിലാളികൾക്കായി നടത്തിയ സംസ്ഥാനതല പാചക മത്സരത്തിൽ മൂന്നാം സ്ഥാനം നേടി ഇടുക്കി ന്യൂമാൻ എൽ പി സ്കൂളിലെ സെലിൻ വർഗീസ്. രുചിയിടം എന്ന പേരിൽ നടന്ന ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ സംസ്ഥാനത്താകമാനമുള്ള നൂറുകണക്കിന് പാചക തൊഴിലാളികളാണ് പങ്കെടുത്തത്. തൊടുപുഴയിൽ വെച്ച് നടന്ന ജില്ലാ മത്സരത്തിലും സെലിൻ രണ്ടാം സ്ഥാനം നേടിയിരുന്നു. വർഷങ്ങളായി ഇടുക്കി ന്യൂമാൻ LP സ്കൂളിലെ കുരുന്നുകൾക്ക് രുചിയുടെ വൈവിധ്യം തീർക്കുന്ന സെലിൻ നാടിനും സ്കൂളിനും മിന്നുന്ന നേട്ടമാണുണ്ടാക്കിയത്. കട്ടപ്പന സബ് ജില്ലയുടെയും, ഇടുക്കി ജില്ലയുടെയും അഭിമാനമായ സെലിനെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു. തന്റെ സ്കൂൾ കുട്ടികൾക്ക് നൽകുന്ന രുചികരമായ ഉച്ചഭക്ഷണത്തിന് പിന്നിലെ അധ്വാനവും, സമർപ്പണവും സെലിൻ തെളിയിച്ചു എന്നതാണ് വാസ്തവം. കൂടാതെ ഈ വിജയം, പാചക തൊഴിലാളികളുടെ പ്രാധാന്യം ഓർമ്മിപ്പിക്കുക കൂടി ചെയ്യുന്നു.

Slide 1
Slide 2
Slide 3
Slide 4