വാഴവര ചെമ്പകപ്പാറ കുടിവെള്ള പദ്ധതി സേനാപതി വേണു എംഎൽഎ ഉദ്ഘാടനം ചെയ്തു

വാഴവര ചെമ്പകപ്പാറ കുടിവെള്ള പദ്ധതി സേനാപതി വേണു എംഎൽഎ ഉദ്ഘാടനം ചെയ്തു

ഇരട്ടയാർ: ഗ്രാമപഞ്ചായത്തിലെ തുളസിപ്പാറ വാർഡിലെ ഇരുപതോളം കുടുംബങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നടപ്പാക്കിയ വാഴവര ചെമ്പകപ്പാറ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ഉടുമ്പൻചോല എംഎൽഎ അഡ്വ. സേനാപതി വേണു പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ സിജോ ഇലന്തൂർ അധ്യക്ഷത വഹിച്ചു. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി കെ.എ. മുഖ്യപ്രഭാഷണം നടത്തി.

Slide 1
Slide 2
Slide 3
Slide 4

പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം സ്റ്റെഫി ബിനു മാക്കിയിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേരിക്കുട്ടി പൗലോസ് എന്നിവർ ആശംസകൾ അറിയിച്ചു.

പദ്ധതിക്കായി കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഫണ്ട് അനുവദിച്ച മുൻ വാർഡ് മെമ്പർ ജോസ് തച്ചാപറമ്പലിനെയും പദ്ധതിക്കായി സ്ഥലം വിട്ടുനൽകിയ ബിജി ചൊവ്വാറ്റുകുന്നേലിനെയും ചടങ്ങിൽ എംഎൽഎ ആദരിച്ചു.

Slide 1
Slide 2
Slide 3
Slide 4