ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്

ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് രാവിലെ 7.30ന് നടക്കും. പന്തളം കൊട്ടാരത്തിൽനിന്ന് ദേവനന്ദൻ അർജുനെയും അനശ്വര എം. രഞ്ജിത്തിനെയുമാണ് നറുക്കെടുപ്പിനായി നിയോഗിച്ചിരിക്കുന്നത്. പന്തളം കൊട്ടാരത്തിലെ രാമവർമ രാജയാണ് കുട്ടികളെ ചുമതലപ്പെടുത്തിയത്.

ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനുള്ള പട്ടികയിൽ ഏഴുപേരും മാളികപ്പുറം മേൽശാന്തി പട്ടികയിൽ അഞ്ചുപേരുമാണുള്ളത്. ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ, ദേവസ്വം കമ്മീഷണർ ബി. സനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ.

Slide 1
Slide 2
Slide 3
Slide 4

തുലാമാസ പൂജകൾക്കായി നട തുറന്നതോടെ സന്നിധാനത്ത് ഭക്തജനത്തിരക്ക് വർധിച്ചു. മഴയെ അവഗണിച്ച് 40,000ത്തിലധികം തീർഥാടകരാണ് ദർശനത്തിനെത്തിയത്. ഇതിൽ 30,000ത്തിലേറെ പേർ ഓൺലൈൻ വഴി ബുക്ക് ചെയ്തവരാണ്.

തുലാം ഒന്നായ ഇന്ന് പുലർച്ചെ അഞ്ചിന് നട വീണ്ടും തുറന്നു. പതിറ്റാണ്ടുകൾക്കുശേഷം മഹാനവമി, വിജയദശമി ദിവസങ്ങളിലും ശബരിമല നട തുറന്നിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. തുലാമാസ പൂജകൾ പൂർത്തിയാക്കി ഒക്ടോബർ 22ന് നട അടയ്ക്കും

.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4