കട്ടപ്പന - കുട്ടിക്കാനം റൂട്ടിൽ വാഹനാപകടം.നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു
കട്ടപ്പന: കുട്ടിക്കാനം–കട്ടപ്പന റൂട്ടിൽ ചപ്പാത്തിന് സമീപം കാർ കുഴിയിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവർക്ക് ചെറിയ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.


